Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.C. Venugopal MP

Alappuzha

രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

ക​റ്റാ​നം: രാ​ജ്യ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സൃ​ഷ്ടി​ക്കാ​ൻ പു​തുത​ല​മു​റ​യ്ക്ക് ക​ഴി​യു​മെ​ന്നും ഡ​ൽ​ഹി സ​മ​ര​വി​ജ​യം രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ത​യു​ടെ​യും ഐ​തി​ഹാ​സി​ക​മാ​യ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

ക​ർ​ണാട​ക ഊ​ർ​ജസം​ര​ക്ഷ​ണ മ​ന്ത്രി കെ.​ജെ. ജോ​ർ​ജി​ന്‍റെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്‌​കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സ്ത്രീ ​സൗ​ഹൃ​ദ ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ബി​എ​സ്ഇ, നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ നി​ര​ന്ത​രം ചോ​ർ​ന്നി​ട്ടും യാ​തൊ​രു ഉ​ത്ത​ര​വാ​ദത്വവു​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യിനി​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ രാ​ജി​വ​പ്പി​ച്ച ഈ ​മു​ന്നേ​റ്റം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മ​ഹാ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത​ടു​ത്ത രാ​ജ്യ​ത്തെ ഇ​രു​പ​തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഭാ​വി​യോ​ർ​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ന്നി​ട്ടും അ​വ​ർ​ക്ക് നീ​തി ന​ൽ​കു​ന്ന​തി​നു പ​ക​രം, സ​മ​രം ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ തെ​രു​വി​ലി​ട്ട് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്ക് കി​ട്ടി​യ ക​ന​ത്ത തി​രി​ച്ച​ടി കൂ​ടി​യാ​ണ് ഈ ​രാ​ജി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര ബിഷപ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പ​ൻ ഭ​ര​ണി​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ര​മേ​ശ് കു​മാ​ർ, എം​എ​സ്‌സി ​സ്‌​കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ഡാ​നി​യേ​ൽ തെ​ക്കേ​ട​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി. ​രാ​ജ​ല​ക്ഷ്മി, അ​ഡ്വ. ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, മി​ത്ര കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​റ്റി. വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​ലാ മാ​ത്യു, സു​നി​ൽ പൊ​ന്നാ​ല​യം, എ​സ്.​ആ​ർ.​ സു​നി​ത, ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, ജൂ​ബി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ആ​​റ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ അ​​പ്രോ​​ച്ച് റോ​​ഡ്; 5.51 കോ​​ടി​​യു​​ടെ ന​​വീ​​ക​​ര​​ണം ഉടന്‍: കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി

ആ​​ല​​പ്പു​​ഴ: ആ​​റ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ അ​​പ്രോ​​ച്ച് റോ​​ഡ് ന​​വീ​​ക​​ര​​ണ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ച 5.51 കോ​​ടി രൂ​​പ​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി.

ആ​​ല​​പ്പു​​ഴ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ ക​​രു​​നാ​​ഗ​​പ്പ​​ള്ളി, ഓ​​ച്ചി​​റ, ഹ​​രി​​പ്പാ​​ട്, അ​​ന്പ​​ല​​പ്പു​​ഴ, തു​​റ​​വൂ​​ർ, ചേ​​ർ​​ത്ത​​ല റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ​​യും സ​​ർ​​ക്കു​​ലേ​​റ്റിം​​ഗ് ഏ​​രി​​യ​​ക​​ളു​​ടെ​​യും ന​​വീ​​ക​​ര​​ണ​​ത്തി​​നും നി​​ർ​​മാ​​ണ പ്രവൃ​​ത്തി​​ക​​ൾ​​ക്കു​​മാ​​യാ​​ണ് 5.51 കോ​​ടി അ​​നു​​വ​​ദി​​ച്ച​​ത്.

ആ​​ല​​പ്പു​​ഴ, കാ​​യം​​കു​​ളം സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കാ​​യി നേ​​ര​​ത്തേ പ​​ണം അ​​നു​​വ​​ദി​​ച്ച​​ത​​നു​​സ​​രി​​ച്ച് ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി തു​​ക അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന എം​​പി​​യു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് കേ​​ന്ദ്ര റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ന​​ട​​പ​​ടി.

വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന​​ത്തി​​നും ന​​വീ​​ക​​ര​​ണ​​ത്തി​​നു​​മാ​​യി നേ​​ര​​ത്തേ അ​​നു​​വ​​ദി​​ച്ച 8.16 കോ​​ടി​​യു​​ടെ ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ റെ​​യി​​ൽ​​വേ ആ​​രം​​ഭി​​ച്ച​​താ​​യി മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​താ​​യും എം​​പി പ​​റ​​ഞ്ഞു.

അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ​​യും സ​​ർ​​ക്കു​​ലേ​​റ്റിം​​ഗ് ഏ​​രി​​യ​​ക​​ളു​​ടെ​​യും ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ച തു​​ക​​യു​​ടെ വി​​നി​​യോ​​ഗം സം​​ബ​​ന്ധി​​ച്ച പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ളും റെ​​യി​​ൽ​​വേ പൂ​​ർ​​ത്തി​​യാ​​ക്കി.

Latest News

Corehub Up